രാവിലെ വെറും വയറ്റിൽ തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ഗുണങ്ങള്‍ ഏറെ 


പനിയോ ജലദോഷമോ ചുമയോ ഉണ്ടായാൽ പലരും ആദ്യം കുടിക്കുന്നത് തുളസിയിട്ട് തിളപ്പിച്ച വെള്ളമാണ്. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് തുളസി. തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കും.

‌രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി വെള്ളം അത്യുത്തമമാണ്. തുളസി വെള്ളത്തിന്റെ ദൈനംദിന ഉപഭോഗം കാർബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പുകളുടെയും മെറ്റബോളിസത്തെ സുഗമമാക്കാൻ സഹായിക്കുന്നു. തുളസി വെള്ളം ദിവസവും കുടിക്കുന്നത് ദഹനക്കേട്, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവക്കെതിരെ പോരാടുക ചെയ്യുന്നു. ശരീരത്തിലെ അപകടകരമായ വിഷവസ്തുക്കളെ പുറന്തള്ളാനും മികച്ചതാണ് തുളസി വെള്ളം.

ജലദോഷം, പനി മുതൽ ആസ്ത്മ വരെയുള്ള ചില ശ്വാസകോശ രോഗങ്ങൾ തടയാൻ തുളസി വെള്ളം സഹായിക്കുന്നു.  തുളസി ഇലകളിൽ വിറ്റാമിൻ എ, വിറ്റാമിൻ ഡി, ഇരുമ്പ്, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും അണുബാധകൾ അകറ്റി നിർത്തുന്നതിനും സഹായിക്കുന്നു. ഒഴിഞ്ഞ വയറ്റിൽ കഴിക്കുമ്പോൾ ഇത് ധാരാളം ഗുണങ്ങൾ നൽകും. തുളസി ഇലകളിൽ അഡാപ്റ്റോജനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

പാൻക്രിയാറ്റിക് കോശങ്ങളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന ഘടകങ്ങൾ തുളസിയിലുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഇൻസുലിൻ കൂടുതൽ പുറത്തുവിടുന്നു. തുളസി കാർബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പുകളുടെയും മെറ്റബോളിസത്തെ സുഗമമാക്കുന്നു. വെറും വയറ്റിൽ തുളസി വെള്ളം കുടിക്കുന്നത് വായ്നാറ്റം അകറ്റുന്നതിന് സഹായിക്കും.

ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ തുളസിയ്ക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. അതിനാൽ,  ശരീരത്തെ വിവിധ അണുബാധകളിൽ നിന്ന് സംരക്ഷിക്കാൻ ഇതിന് കഴിയും. ഇത് ദോഷകരമായ ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കുന്നു. ആരോഗ്യകരമായ രോഗപ്രതിരോധ കോശങ്ങളുടെ രൂപീകരണം വർദ്ധിപ്പിക്കുന്നു.