കാമുകിയുടെ വീട്ടില്‍ രാത്രി പിസയുമായി എത്തിയ യുവാവ് അച്ഛനെ കണ്ട് നാലുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴെ വീണ് മരിച്ചു


ഹൈദരാബാദ്: കാമുകിയുടെ വീട്ടില്‍ രാത്രിയില്‍ രഹസ്യമായെത്തി ടെറസിലിരുന്ന് പിസ കഴിക്കവെ താഴെവീണ് യുവാവ് മരിച്ചു. ബേക്കറി തൊഴിലാളിയായ മുഹമ്മദ് ഷുഹൈബ് (19) ആണ് മരിച്ചത്. ഹൈദരാബാദിലെ ബൊറബണ്ടയിലാണ് സംഭവം. ഷുഹൈബും പെണ്‍കുട്ടിയും ചേര്‍ന്ന് പിസ കഴിക്കവെ പെണ്‍കുട്ടിയുടെ പിതാവ് ടെറസിലേക്ക് വരികയായിരുന്നു. ഇത് കണ്ട് പേടിച്ച് യുവാവ് നാലുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി. നിലത്തുവീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. ബേക്കറി തൊഴിലാളിയാണ് ഷുഹൈബ്. പെണ്‍കുട്ടി ഷുഹൈബിനോട് പിസ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു.

Also read- വിപ്ലവഗായകൻ ഗദ്ദറിന്റെ സംസ്‌കാര ചടങ്ങിനിടെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സഹീറുദ്ദീന്‍ അലി ഖാന്‍ കുഴഞ്ഞുവീണ് മരിച്ചു

കഴിഞ്ഞ ഏതാനും മാസങ്ങളായി ഷുഹൈബും പെണ്‍കുട്ടിയും സുഹൃത്തുക്കളാണ്. പെണ്‍കുട്ടിയുടെ ആവശ്യപ്രകാരമാണ് ഷുഹൈബ് പിസ കൊണ്ടുവന്നതെന്നും പോലീസ് അറിയിച്ചു. ഷുഹൈബിന്റെ പിതാവ് ഷൗക്കത്ത് അലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. വീടിന് പുറത്ത് വലിയ ശബ്ദം കേട്ടാണ് അയല്‍വാസിയായ സുധാകര്‍ അവിടേക്ക് ചെന്നത്. മുറ്റത്ത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന യുവാവിനെയാണ് കണ്ടെതെന്ന് അദ്ദേഹം പറഞ്ഞു. പെട്ടെന്ന് മറ്റുള്ളവരെയും പോലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് ഞങ്ങള്‍ യുവാവിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും സുധാകർ കൂട്ടിച്ചേർത്തു.