ടോറസ് (Taurus – ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഹൃദയസംബന്ധമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. നിങ്ങള്‍ അടുത്തിടെ പരിചയപ്പെട്ട ഒരു പങ്കാളിയുമായി നിങ്ങള്‍ക്ക് ശക്തമായ ബന്ധം അനുഭവപ്പെടും. നിങ്ങളുടെ ബന്ധങ്ങളില്‍ ക്ഷമയും അനുകമ്പയും പ്രധാനമാണെന്ന് ഓര്‍ക്കുക. നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ക്ക് സാമ്പത്തിക വിജയം ഉണ്ടാകും. നിങ്ങള്‍ക്ക് ശമ്പളത്തില്‍ ഒരു വര്‍ദ്ധനയോ അല്ലെങ്കില്‍ ജോലിയില്‍ ഒരു പ്രമോഷനോ ലഭിക്കാന്‍ സാധ്യതയുണ്ട്, അല്ലെങ്കില്‍ പുതിയ അവസരങ്ങള്‍ക്ക് സാധ്യതയുണ്ട്. നിങ്ങള്‍ പണം ചെലവാക്കുന്നതില്‍ ശ്രദ്ധാലുവായിരിക്കാനും ബുദ്ധിപൂര്‍വ്വം നിക്ഷേപങ്ങള്‍ നടത്താനും ശ്രദ്ധിക്കണം. നിങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ശ്രദ്ധിക്കണം.നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ആരോഗ്യകരമായ ശീലങ്ങള്‍ സ്ഥാപിച്ചെടുക്കണം.
ഭാഗ്യ സംഖ്യ: 78
ഭാഗ്യ നിറം: ടര്‍ക്കോയ്സ്
ഭാഗ്യചിഹ്നം: ഒരു വൈഡൂര്യം.