താമരശേരി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ. പുതുപ്പാടി ചേലോട്ടില്‍ വടക്കേപറമ്പില്‍ ആഷിഫി(24)നെയാണ് അറസ്റ്റ് ചെയ്തത്. താമരശേരി പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
Read Also : മൂത്തകുട്ടിയുടെ പിറന്നാൾ ആഘോഷത്തിന്റെ തിരക്കിൽ വീട്ടുകാർ, ചാർജറിന്റെ കേബിൾ വായിലിട്ട് കുഞ്ഞ്; ഷോക്കേറ്റ് ദാരുണാന്ത്യം
ഇന്നലെ പുലര്‍ച്ചെ ഒന്നരയ്ക്കാണ് സംഭവം നടന്നത്. കാറില്‍ സഞ്ചരിച്ച് ലഹരി വില്‍പ്പന നടത്തുന്നതിനിടെ താമരശേരി അമ്പായത്തോട്ടില്‍ താമരശേരി പൊലീസും സ്പെഷ്യല്‍ സ്ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. മാരക ലഹരിമരുന്നായ എംഡിഎംഎയുടെ ഉപയോഗം യുവാക്കള്‍ക്കിടയില്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ കോഴിക്കോട് റൂറല്‍ എസ്പി ആര്. കറപ്പസാമിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ നടത്തിയ സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായുള്ള വാഹന പരിശോധനയിലാണ് ഇയാള്‍ പിടിയിലാവുന്നത്.
ബംഗുളൂരു- മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഗ്രാമിന് 1500 രൂപക്ക് വാങ്ങി കോഴിക്കോട് വയനാട് ജില്ലകളില്‍ എത്തിച്ച് 5000 രൂപക്ക് വരെ വില്‍പ്പന നടത്തി വരുകയായിരുന്നു.
കോഴിക്കോട് കൊണ്ടോട്ടി എന്നിവിടങ്ങളില്‍ നിന്നും മത്സ്യം എടുത്ത് വയനാട് വില്‍പ്പന നടത്തുന്നതിന്റെ മറവിലാണ് മയക്കു മരുന്ന് വില്‍പ്പനയും നടത്തുന്നത്. ഇയാളെ താമരശേരി ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.