പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്ര​തി​ക്ക് 23 വ​ർ​ഷം ക​ഠി​ന​ത​ട​വും 2.75 ല​ക്ഷം രൂ​പ പി​ഴ​യും

അ​ടൂ​ർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 23 വ​ർ​ഷം ക​ഠി​ന​ത​ട​വും 2.75 ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. പ​ള്ളി​ക്ക​ൽ വാ​ക്ക​യി​ൽ പ്ലാ​വി​ള​യി​ൽ വി​നോ​ദി​നെ(52)​യാ​ണ് കോടതി ശിക്ഷിച്ചത്. പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​ടൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി എ. ​സ​മീ​ർ ആണ് ശി​ക്ഷ​ വിധിച്ച​ത്.

വീ​ട്ടു​മു​റ്റ​ത്തു സ​ഹോ​ദ​രി​ക്കൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ പ​രി​ച​യം മു​ത​ലാ​ക്കി സ്വ​ന്തം വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​തി​നാ​ണ് ശി​ക്ഷ വിധിച്ചത്. പി​ഴ അ​ട​യ്ക്കു​ന്ന പ​ക്ഷം ഇ​തി​ൽ 1.5 ല​ക്ഷം രൂ​പ​യും അ​തി​ജീ​വ​ത​യ്ക്കു ന​ൽ​കാ​നും പി​ഴ അ​ട​യ്ക്കാ​തി​രു​ന്നാ​ൽ ര​ണ്ട​ര വ​ർ​ഷം കൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോടതി വിധിയിൽ പറയുന്നു. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ശി​ക്ഷ ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്ന​തിനാ​ൽ അ​ഞ്ചു​വ​ർ​ഷം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ‍​യു​ന്നു.

അ​ടൂ​ർ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന വി​മ​ൽ രം​ഗ​നാ​ഥ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം ന​ൽ​കി​യ കേ​സി​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സ്മി​ത ജോ​ൺ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.