ഇഡിയുടെ അധികാരങ്ങൾ സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ രൂക്ഷവിമർശനവുമായി തോമസ് ഐസക്ക്

തിരുവനന്തപുരം: ഇഡിയുടെ അധികാരങ്ങൾ സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി തോമസ് ഐസക്. കോടതി വിധി പൗരസ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കാനുള്ള അധികാരം കൂടുതൽ ശക്തിപ്പെടുത്തിയെന്ന് തോമസ് ഐസക് പറഞ്ഞു. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലൂടെയായിരുന്നു ഐസക്കിന്‍റെ പ്രതികരണം.

ജസ്റ്റിസുമാരായ എ.എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, മലയാളിയായ സി.ടി. രവികുമാർ എന്നിവർ ചേർന്ന് പുറപ്പെടുവിച്ച ഈ വിധി ഇന്ത്യൻ നീതിന്യായ പാരമ്പര്യത്തിന് കളങ്കമാണെന്ന് ഐസക് ആരോപിച്ചു.