തോക്കും കത്തിയുമായി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ചയ്ക്കു ശ്രമം : യുവാവ് അറസ്റ്റിൽ

പാലക്കാട്: തോക്കും കത്തിയുമായി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ചയ്ക്കു ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് പറക്കുന്നം സ്വദേശി ജാഫറലി (37) ആണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാത്രി പതിനൊന്നിനു ശേഷമാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയ യുവാവ് എയര്‍ഗണ്ണും കത്തിയും കാണിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തി സ്വര്‍ണമാല അഴിച്ചുതരാന്‍ ആവശ്യപ്പെടുകയായിരുന്നു. വീട്ടമ്മ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാര്‍ ഓടിക്കൂടി ജാഫറലിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.