അഞ്ച് ഏക്കർ ഭൂമിയിൽ ഗ്രാമത്തിന്റെ സെറ്റ് ഒരുങ്ങി; രവി തേജയുടെ 'ടൈഗർ നാഗേശ്വര റാവു' അവസാനഘട്ട ചിത്രീകരണം ആരംഭിച്ചു

രവി തേജ, വംശീ, അഭിഷേക് അഗർവാൾ ആർട്‌സ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ ചിത്രം ടൈഗർ നാഗേശ്വര റാവു (Tiger Nageswara Rao) അവസാന ഷെഡ്യൂൾ ആരംഭിച്ചു. വംശിയുടെ സംവിധാനത്തിൽ മാസ് മഹാരാജ രവി തേജയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം ടൈഗർ നാഗേശ്വര റാവു 2023ൽ പുറത്തിറങ്ങാനൊരുങ്ങുകയാണ്. അഭിഷേക് അഗർവാൾ ആർട്‌സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം വൻ ബജറ്റിലാണൊരുങ്ങുന്നത്.

അഞ്ച് ഏക്കർ ഭൂമിയിൽ സ്റ്റുവർട്ട്പുരം എന്ന സാങ്കൽപ്പിക ഗ്രാമത്തിന് സെറ്റ് ഇട്ടാണ് ചിത്രീകരണം.

ചിത്രത്തിൻ്റെ അവസാന ഷെഡ്യൂൾ കഴിഞ്ഞദിവസം വിശാഖപട്ടണത്ത് ആരംഭിച്ചു. അവസാന ഷെഡ്യൂളിൽ കോർ ടീമിനെ പങ്കെടുപ്പിച്ചുള്ള ചില നിർണായക സീക്വൻസുകളാണ് ചിത്രീകരിക്കുന്നത്.