ആഴ്ചയുടെ അവസാന ദിനമായ ഇന്ന് ഗംഭീര മുന്നേറ്റവുമായി ആഭ്യന്തര സൂചികകൾ. ഇന്നലെ നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിരുന്നതെങ്കിലും, ഇന്ന് മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 92 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,724- ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 21 പോയിന്റ് നേട്ടത്തിൽ 17,646- ൽ വ്യാപാരം ആരംഭിച്ചു.
എച്ച്ഡിഎഫ്സി ലൈഫ്, യുപിഎൽ, ഡിവിസ് ലാബ്, പവർഗ്രിഡ് കോർപ്പറേഷൻ തുടങ്ങിയവയുടെ ഓഹരികൾ വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ മുന്നേറിയിട്ടുണ്ട്. അതേസമയം, ടാറ്റാ സ്റ്റീൽ, ഡോ. റെഡ്ഡീസ് ലാബ്, മാരുതി സുസുക്കി, ടെക് മഹീന്ദ്ര തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലാണ്. മറ്റ് ഏഷ്യൻ സൂചികകൾ എല്ലാം ഇന്ന് സമ്മിശ്ര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.