ബൂത്ത്റോയിഡ് പുറത്തേക്ക്..?? ജെംഷദ്പുരിൽ പരിശീലകമാറ്റമെന്ന് സൂചന

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ജെംഷദ്പുർ എഫ്സിയിലും പരിശീലകമാറ്റത്തിന് സാധ്യത. ക്ലബിന്റെ ഇം​ഗ്ലീഷ് പരിശീലകനായ ഐഡി ബൂത്ത്റോയിഡിന് സീസണൊടുവിൽ പുറത്തേക്ക് വഴിതെളിയുമെന്നും അടുത്ത തവണ പുതിയ പരിശീലകനെത്തുമെന്നുമാണ് ജേണലിസ്റ്റ് ആശിഷ് നേ​ഗി തന്റെ യുടൂബ് ചാനലിൽ പറയുന്നത്.

ഓവൻ കോയൽ ക്ലബ് വിട്ട ഒഴിവിലേക്കാണ് കഴിഞ്ഞ വർഷം ബൂത്ത്റോയിഡ് എത്തിയത്. എന്നാൽ പതിനൊന്ന് ടീമുകൾ പങ്കെടുക്ക ഐഎസ്എല്ലിൽ പത്താം സ്ഥാനത്താണ് ജെംഷദ്പുർ ഫിനിഷ് ചെയ്തത്. എന്നാൽ പിന്നീട് നടന്ന സൂപ്പർ കപ്പിൽ ജെംഷദ്പുരിനെ സെമി ഫൈനലിലെത്തിക്കാൻ ബൂത്ത്‌റോയിഡിനായി. ഇന്ന് സെമി പോരാട്ടത്തിൽ ജെംഷദ്പുർ ബെം​​ഗളുരുവിനെ നേരിടും.

കഴിഞ്ഞ ഐഎസ്എൽ സീസണിന്റെ തുടക്കത്തിൽ തീർത്തും നിരാശപ്പെടുത്തിയെങ്കിലും അവസാന ഘട്ടങ്ങളിലേക്കെത്തിയപ്പോൾ ജെംഷദ്പുർ മികവ് തെളിയിച്ചിരുന്നു. അവസാനം നടന്ന നാല് ലീ​ഗ് മത്സരങ്ങളിലും അവർ തോൽവി അറിഞ്ഞിരുന്നില്ല. അതേസമയം തന്നെ ഈ മാസം ആദ്യം നനടന്ന ഏഎഫ്സി ചാമ്പ്യൻസ് ലീ​ഗ് പ്ലേ ഓഫ് മത്സരത്തിൽ ജെംഷദ്പുർ മുംബൈ സിറ്റിയോട് ദയനീയമായി തോറ്റിരുന്നു.