ന്യൂദല്‍ഹി: പൂര്‍ണമായും എഥനോള്‍ ഇന്ധനമായി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് രാജ്യത്ത് നിരത്തിലിറങ്ങാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. 1989ലെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സില്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം നിര്‍ണായക ഭേദഗതികള്‍ വരുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ ഏതാണ്ട് 100 ശതമാനം എഥനോള്‍ അടങ്ങിയ ഇ100 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ഫ്‌ളക്‌സ് ഫ്യൂവല്‍ കാറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തും. രാജ്യത്താകമാനം വലിയ എതിര്‍പ്പ് ഉയരുന്നതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാന്‍ അനുമതി നല്‍കിയത്. ഭക്ഷ്യവിളകളില്‍നിന്ന് വന്‍തോതില്‍ എഥനോള്‍ […]
Source link
എതിര്‍പ്പുകളെ അവഗണിച്ച് കേന്ദ്രം; പൂര്‍ണമായും എഥനോളില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് അനുമതി, മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സിലും ഭേദഗതി
Date:





