മുർഷിദാബാദ്: ഭർത്താവിനെ ബംഗ്ലാദേശിയെന്ന് ആരോപിച്ച് പൊലീസ് അനധികൃതമായി തടങ്കലിൽ വെച്ചതിനെതിരെ യുവതി കൽക്കട്ട ഹൈക്കോടതിയെ സമീപിച്ചു. മുർഷിദാബാദിൽ നിന്ന് അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരനാണെന്ന സംശയത്തിൽ ഓഗസ്റ്റ് എട്ടിന് അർദ്ധരാത്രിയോടെയാണ് റാണിനഗർ പൊലീസ് മുപ്പത്തിനാലുകാരിയായ ദെജിന ബീബിയുടെ ഭർത്താവ് സാഹിദുൽ എസ്.കെയെ കസ്റ്റഡിയിലെടുത്തത്. ഭാര്യയ്ക്കും മൂന്ന് മക്കൾക്കുമൊപ്പം മുർഷിദാബാദിലെ ദുബാപാര ഗ്രാമത്തിലാണ് കർഷകനായ സാഹിദുൽ താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ പിതാവും ഇവിടെത്തന്നെയാണ് ജീവിച്ചിരുന്നതെന്ന് ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു. കുടുംബത്തിന്റെ വിവരമനുസരിച്ച്, ഓഗസ്റ്റ് എട്ട് മുതൽ സാഹിദുൽ ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസറുടെ […]
Source link
‘എസ്.ഐ.ആർ പരിശോധന പൂർത്തിയായി, വോട്ടും ചെയ്തു’: ഭർത്താവിനെ ബംഗ്ലാദേശിയെന്ന് ആരോപിച്ച് തടവിലാക്കിയതിനെതിരെ ഹൈക്കോടതിയിൽ ഹരജി നൽകി യുവതി
Date:





