തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയയ്ക്കെതിരെ കേരള പൊലീസ് നടത്തുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍’ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും വലിയ ചലനമുണ്ടാക്കിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് നടന്ന ദക്ഷിണേന്ത്യന്‍ ഡി.ജി.പിമാരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാര്‍ യോഗത്തില്‍ ഇക്കാര്യം വ്യക്തമാക്കിയതായും ലഹരിക്കടത്ത് തടയാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എസ്.പി റാങ്കിലുള്ള നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര ഏജന്‍സികളെയും അയല്‍സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരെയും ഏകോപിപ്പിച്ചുകൊണ്ടുള്ള വിപുലമായ സുരക്ഷാ നടപടികളാണ് […]
Source link
‘നാര്‍ക്കോട്ടിക് എന്ന ഡര്‍ട്ടി ബിസിനസ് ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുമെന്ന് രമേശ് ചെന്നിത്തല
Date:





