മംഗളുരു: പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് മംഗളുരുവില്‍ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയത് മലയാളി യുവാവിനെയെന്ന് സ്ഥിരീകരണം. വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്റഫാണ് ആള്‍ക്കൂട്ട മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. അഷ്റഫ് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നാണ് കുടുംബം പറയുന്നത്. ഇയാള്‍ക്ക് നാടുമായും ബന്ധുക്കളുമായും കാര്യമായ ബന്ധങ്ങളില്ലെന്നും എന്നാല്‍ ഇടയ്‌ക്കെല്ലാം അഷ്റഫ് വീട്ടില്‍ വരാറുണ്ടായിരുന്നെന്നും കുടുംബം പറയുന്നു. ആള്‍ക്കൂട്ട മര്‍ദനമെന്നാണ് അധികൃതരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞതെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ നിലനില്‍ക്കുന്ന വൈകാരികതയുടെ ഭാഗമായി സംഭവിച്ചതായിരിക്കാമെന്നും അഷ്റഫിന്റെ സഹോദരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. […]
Source link
മംഗളൂരുവിലെ ആള്‍ക്കൂട്ട കൊലപാതകം; കൊല്ലപ്പെട്ട മലയാളി യുവാവിന്റെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി
Date:





