ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റോഡ് തടയുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ സേനയും കുക്കി വിഭാഗക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് മരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മണിപ്പൂരിലെ കാങ്‌പോകി ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും 25 പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. 30കാരനായ ലാല്‍ഗൗതാങ് സിങ്‌സിതാണ് മരിച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. കാങ്‌പോകി ജില്ലയിലെ ഗാംഗിഫായ്, മോട്‌ബോയ്, കെയ്തല്‍മാന്‍ബി എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ അടുത്തുള്ള പൊതുജനാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുക്കി വിഭാഗത്തിന് […]
Source link
മണിപ്പൂരില്‍ സംഘര്‍ഷത്തിനിടെ ഒരു മരണം; സ്ത്രീകളടക്കം 25 പേര്‍ക്ക് പരിക്ക്
Date:





