തിരുവനന്തപുരം: വാളയാര്‍ കേസില്‍ വലതുപക്ഷത്ത് നിന്ന് നേരിട്ട വ്യക്തിഹത്യയെ കുറിച്ച് പ്രതികരിച്ച് മന്ത്രി എം.ബി. രാജേഷ്. കൊടും നുണകളുടെ രാഷ്ട്രീയ സന്തതികളായ യു.ഡി.എഫ് അവര്‍ക്കര്‍ഹരായ ‘അമ്മ’മാരെ കണ്ടെത്തുന്നുവെന്ന് എം.ബി. രാജേഷ് പറഞ്ഞു. ആയമ്മമാരെ വലതുപക്ഷം വാഴ്ത്തിക്കൊണ്ടിരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മന്ത്രിയുടെ വിമര്‍ശനം. അവരുടെ ‘അമ്മ’യെക്കുറിച്ച് എന്നാണ് മന്ത്രിയുടെ കുറിപ്പിന്റെ തുടക്കം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ തൃത്താലയില്‍ സ്ഥാനാര്‍ത്ഥിയായതോടെ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തന്നെ തനിക്കെതിരായ വ്യക്തിഹത്യക്ക് നേതൃത്വം കൊടുത്തുവെന്നും മന്ത്രി പറഞ്ഞു. […]
Source link
വാളയാര്‍ കേസ്; വലതുപക്ഷത്തിന്റെ വ്യക്തിഹത്യയില്‍ മുറിവേറ്റിട്ടുണ്ട്, സി.ബി.ഐയുടെ കുറ്റപത്രത്തില്‍ മാധ്യമങ്ങള്‍ എന്തുകൊണ്ട് നിശബ്ദരായി? എം.ബി. രാജേഷ്
Date:





