18 വയസിൽ താഴെയുള്ളവർക്ക് രാത്രി 10 മുതൽ രാവില‌െ 6 വരെ മൊബൈൽ ഫോണും ഇന്റർനെറ്റുമില്ല: കർശന നിയമവുമായി ഈ രാജ്യം


ബെയ്ജിങ്: 18 വയസിൽ താഴെയുള്ളവർക്ക് രാത്രി 10 മുതൽ രാവില‌െ 6 വരെ മൊബൈൽ ഫോണും ഇന്റർനെറ്റും നിരോധിക്കാൻ നിയമവുമായി ചൈന. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കുട്ടികളുടെ ഇന്റർനെറ്റ് അടിമത്തം കുറയ്ക്കാനാണു നിയമം കൊണ്ടുവരുന്നത്. സെപ്റ്റംബർ രണ്ടിന് പുതിയ നിയമം പ്രാബല്യത്തിൽ വരും. 18 വയസിൽ താഴെയുള്ള എല്ലാവർക്കും രാത്രി 10 മുതൽ രാവില‌െ 6 വരെ മൊബൈൽഫോൺ വഴി ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണമുണ്ടാകും.

വിദ്യാർത്ഥികളുടെ സ്മാർട്ട്ഫോൺ ഉപയോഗം കുറയ്ക്കുന്നതും നിയമത്തിന്റെ ലക്ഷ്യമാണ്. 8 വയസു വരെയുള്ളവർക്കു ദിവസം പരമാവധി 40 മിനിറ്റ് മാത്രമാണ് സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ അനുവാദം. പ്രായത്തിനനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകും. 16 –17 വയസുള്ളവർക്ക് രണ്ടു മണിക്കൂർ വരെ ഫോൺ ഉപയോഗിക്കാം. സൈബർസ്പേസ് അഡ്മിനിസ്ട്രേഷൻ ഓഫ് ചൈന ആണ് പുതിയ നിയമത്തിന്റെ കരട് തയാറാക്കിയത്.