ന്യൂസിലൻഡിലെ കെർമഡെക് ദ്വീപ് മേഖലയിൽ ഭൂചലനം

ന്യൂസിലൻഡിന് സമീപമുള്ള കെർമഡെക് ദ്വീപ് മേഖലയിൽ തിങ്കളാഴ്‌ച 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുണൈറ്റഡ് സ്‌റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്‌ജിഎസ്) അറിയിച്ചു. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു.

ഭൂകമ്പത്തെത്തുടർന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം സുനാമി ഭീഷണി പ്രവചിക്കുകയുമുണ്ടായി. കഴിഞ്ഞ മാസവും കെർമാഡെക് ദ്വീപുകളിൽ റിക്‌ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.