യുവതിയെ കൊലപ്പെടുത്തി ഹൃദയം വേവിച്ച് കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് നല്‍കിയ ശേഷം രണ്ട് പേരെ കൂടി കൊലപ്പെടുത്തി

വാഷിംഗ്ടണ്‍: യുവതിയെ കൊലപ്പെടുത്തി ഹൃദയം വേവിച്ച് കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് നല്‍കിയ ശേഷം രണ്ട് പേരെ കൂടി കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ നാല് വയസുകാരിയും ഉള്‍പ്പെടുന്നു. യുഎസിലാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. 44-കാരന്‍ ലോറന്‍സ് പോള്‍ ആന്‍ഡേഴ്സണാണ് ക്രൂരത കാണിച്ചത്.

2021-ല്‍ കൊലക്കുറ്റത്തിന് ശിക്ഷപ്പെട്ടയാളാണ് പ്രതി. ജയിലില്‍ നിന്നും മോചിതനായി ആഴ്ചകള്‍ക്കുള്ളിലാണ് പ്രതി വീണ്ടും കൊല നടന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹൃദയം മുറിച്ചെടുത്ത് ലോറന്‍സിന്റെ ആന്റിയുടെ വീട്ടില്‍ എത്തിച്ചു. ഇതിന് പിന്നാലെ ഉരുളക്കിഴങ്ങ് ചേര്‍ത്ത് വേവിച്ച് ഭക്ഷണത്തിനൊപ്പം നല്‍കുകയായിരുന്നു. പിന്നാലെ ഇയാളുടെ 67-കാരന്‍ അമ്മാവനെയും നാല് വയസുകാരി പേരക്കുട്ടിയെയും കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.