ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിൽ മുൻപന്തിയിൽ ഉള്ള ടെലികോം സേവന ദാതാക്കളാണ് ഭാരതി എയർടെൽ. ഇത്തവണ ബ്രോഡ്ബാൻഡ് സർവീസും, ഡിടിഎച്ചും, ഒടിടിയും ഒരൊറ്റ കുടക്കീഴിൽ ലഭിക്കുന്ന ബ്ലാക്ക് പ്ലാനുമായാണ് എയർടെൽ എത്തിയിരിക്കുന്നത്. നിലവിൽ, രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ ബ്ലാക്ക് പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്. എയർടെലിന്റെ ഏറ്റവും പുതിയ ബ്ലാക്ക് പ്ലാനിനെ കുറിച്ച് കൂടുതൽ അറിയാം.
ഡിടിഎച്ച്, ഫൈബർ, ഒടിടി സബ്സ്ക്രിപ്ഷൻ എന്നിവ ഒരുമിച്ചു നേടാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ 1,099 രൂപയാണ് എയർടെൽ ബ്ലാക്ക് പ്ലാനിനായി ചെലവഴിക്കേണ്ടത്. ഫൈബർ കണക്ഷൻ എടുത്താൽ ലാൻഡ് ലൈൻ കണക്ഷൻ ലഭിക്കുമെങ്കിലും, ഉപഭോക്താവ് സ്വയം ഡിവൈസ് വാങ്ങേണ്ടതാണ്. ഈ പ്ലാനിന് കീഴിൽ ഫൈബർ കണക്ഷന് 200 എംബിപിഎസ് വേഗതയും, പ്രതിമാസം 3.3 ടിബി ഡാറ്റയും ലഭിക്കുന്നതാണ്.
ഡിടിഎച്ച് കണക്ഷനിൽ നിരവധി ചാനലുകൾ ലഭിക്കുന്നതാണ്. ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ വിഐപി, 12+ ഒടിടി പ്ലാറ്റ്ഫോമുകൾ സൗജന്യമായി കാണാൻ സാധിക്കും. കൂടാതെ, എയർടെൽ എക്സ്ട്രീം എന്നിവ പോലുള്ള ആപ്പിലേക്കും പ്ലാറ്റ്ഫോമുകളിലേക്കും ഈ പ്ലാൻ ആക്സസ് നൽകും. 30 ദിവസമാണ് എയർടെൽ ബ്ലാക്ക് പ്ലാനിന്റെ വാലിഡിറ്റി.