ഓടുന്ന കാറിൽ വച്ച് പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു: ബെംഗളൂരുവിൽ നാല് പേർ അറസ്റ്റിൽ

കർണാടക: ബെംഗളൂരുവിൽ ഓടുന്ന കാറിൽ വച്ച് പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത നാല് പേര്‍ അറസ്റ്റില്‍. കോറമംഗലയിലെ പാർക്കിൽ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന പെൺകുട്ടിയെ നാലംഗ സംഘം തട്ടി കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ മാർച്ച് 25നായിരുന്നു സുഹൃത്തിനൊപ്പം കോറമംഗലയിലെ നാഷണൽ ഗെയിം വില്ലേജ് പാർക്കിൽ ഇരിയ്ക്കുയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

പാർക്കിൽ വച്ച് സമീപത്തുണ്ടായിരുന്ന നാല് യുവാക്കളിൽ ഒരാളുമായി പുകവലിയ്ക്കുന്നത് സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. തുടർന്ന്, അവിടെ നിന്നും പോയ ഇയാൾ പിന്നീട് മറ്റ് മൂന്ന് പേരുമായി എത്തി. പെൺകുട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ ഭീഷണിപ്പെടുത്തി അവിടെ നിന്നും ഓടിച്ച ശേഷം പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.

രാത്രി പത്ത് മണിയ്ക്കാണ് പെൺകുട്ടിയെ കൊണ്ടുപോയത്. പുലർച്ചെ നാലിന് കുട്ടിയുടെ വീടിന് സമീപത്തായി ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.