കൊല്‍ക്കത്ത: ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. പുരുലിയ ജില്ലയിലെ മന്‍ബസാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത. ‘സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ ആളുകള്‍ക്ക് അവരുടെ ഭക്ഷണ മുന്‍ഗണനകള്‍ക്കനുസരിച്ച് മത്സ്യം, മാംസം, മുട്ട എന്നിവ കഴിക്കാന്‍ കഴിയില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇവ ഇതിനകം നിരോധിച്ചിട്ടുണ്ട്,’ അവര്‍ പറഞ്ഞു. ആളുകളുടെ ഭക്ഷണ ക്രമം നിയന്ത്രിക്കാന്‍ ബി.ജെ.പിക്കെന്ത് അവകാശമാണുള്ളതെന്നും മമത […]
Source link
അധികാരത്തില്‍ വന്നാല്‍ നിങ്ങള്‍ എന്ത് കഴിക്കണമെന്ന് ബി.ജെ.പി തീരുമാനിക്കും; വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മമത
Date:





