ന്യൂദല്‍ഹി: ഇറാനില്‍ യു.എസും ഇസ്രഈലും നടത്തുന്ന ആക്രമണത്തെ സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ശതകോടീശ്വരനായ വ്യവസായി എലോണ്‍ മസ്‌കും പങ്കുചേര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി വിദേശകാര്യ മന്ത്രാലയം. ട്രംപും മോദിയും നടത്തിയത് ഇരുവരും തമ്മിലുള്ള സംഭാഷണം മാത്രമായിരുന്നെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വിശദീകരിച്ചു. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നടത്തിയ സംഭാഷണത്തില്‍ ടെസ്‌ല സി.ഇ.ഒ എലോണ്‍ മസ്‌ക് പങ്കുചേര്‍ന്നതായി ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് […]
Source link
പശ്ചിമേഷ്യന്‍ സംഘര്‍ഷം: മോദിയും ട്രംപും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ മസ്‌കും പങ്കുചേര്‍ന്നെന്ന് റിപ്പോര്‍ട്ട്; തള്ളി ഇന്ത്യ
Date:





