ലഖ്‌നൗ: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജി ചരിത്ര ഭൂരിപക്ഷത്തിൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ലഖ്‌നൗവിലെ പാർട്ടി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു അഖിലേഷ് ഇക്കാര്യം പറഞ്ഞത്. ‘ഒറ്റയ്ക്ക് പോരാടിയാലും അവർ (മമത) വിജയിച്ച് വരും. ബി.ജെ.പിയുമായി ഒത്തുകളിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ എത്ര ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയാലും, ഡി.ജി.പി, ചീഫ് സെക്രട്ടറി, തുടങ്ങിയ മുതിർന്ന ഉദ്യോഗസ്ഥരെയടക്കം സ്ഥലം മാറ്റിയാലും പൊതുജനങ്ങൾ മമതയെ വീണ്ടും തെരഞ്ഞെടുക്കും,’ അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പുകളിൽ എപ്പോഴെങ്കിലും […]
Source link
ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷനുമായി ഒത്തുകളിച്ചാലും ബംഗാളിൽ മമത ചരിത്ര വിജയം നേടും; പിന്തുണച്ച് അഖിലേഷ്
Date:





