ശ്രീനഗര്‍: ഇറാനെതിരായ ഇസ്രഈല്‍ – യു.എസ് സംയുക്ത വ്യോമാക്രമണത്തില്‍ ഇന്ത്യ പുലര്‍ത്തുന്ന മൗനം തനിക്ക് മനസിലാക്കാന്‍ കഴിയുന്നില്ലെന്ന് പി.ഡി.പി പ്രസിഡന്റ് മെഹബൂബ മുഫ്തി. ഇന്ത്യയ്‌ക്കെതിരെ ആണവ പരീക്ഷണങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ഇറാന്‍ മാത്രമാണ് ഇന്ത്യയ്‌ക്കൊപ്പം നിന്നതെന്നും മെഹബൂബ പറഞ്ഞു. ‘നമ്മുടേതൊരു ജനാധിപത്യ രാജ്യമാണോ എന്നെനിക്ക് മനസിലാവുന്നില്ല, രാജ്യത്തിന്റെ നേതൃത്വം ഇറാനിലെ ആക്രമണങ്ങളെ അപലപിക്കുകയോ അവിടുത്തെ ജനങ്ങളോട് അനുശോചനം അറിയിക്കുകയോ ചെയ്തിട്ടില്ല. ജമ്മു കാശ്മീരിലെ നേതൃത്വവും,’ അവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മുന്‍കാലങ്ങളില്‍ ഇറാനുമായി ഇന്ത്യയ്ക്ക് ശക്തമായ ബന്ധമുണ്ടായിരുന്നുവെന്നും […]
Source link
ഇറാനെതിരായ ഇസ്രഈല്‍-യു.എസ് ആക്രമണത്തില്‍ ഇന്ത്യയുടെ മൗനം മനസിലാവുന്നില്ല: മെഹബൂബ മുഫ്തി
Date:





