ടെല്‍അവീവ്: അധിനിവേശത്തിലൂടെ കയ്യടക്കിയ വെസ്റ്റ് ബാങ്കിലെ വലിയ പ്രദേശങ്ങള്‍ ദേശീയ സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിന് ഇസ്രഈല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. 1967ന് ശേഷം ആദ്യമായാണ് ഫലസ്തീന്‍ പ്രദേശങ്ങള്‍ ഇസ്രഈല്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അനധികൃതമായി ഭൂമി പിടിച്ചെടുക്കുന്ന ഈ നടപടിക്ക് കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിലൂടെ വെസ്റ്റ് ബാങ്കിലെ ഭൂമിയില്‍ സ്ഥിരമായ ഉടമസ്ഥാവകാശം ഇസ്രഈലിന് ലഭിക്കും. ഇസ്രഈല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്, നീതിന്യായ മന്ത്രി യാരിവ് ലെവിന്‍, പ്രതിരോധമന്ത്രി ഇസ്രഈല്‍ കാറ്റ്‌സ് എന്നിവര്‍ സമര്‍പ്പിച്ച […]
Source link
വെസ്റ്റ്ബാങ്കിലെ അധിനിവേശ പ്രദേശങ്ങള്‍ ദേശീയ സ്വത്തായി രജിസ്റ്റര്‍ ചെയ്യും; നീക്കത്തിന് അംഗീകാരം നല്‍കി ഇസ്രഈല്‍ സര്‍ക്കാര്‍
Date:





