കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിക്ക് ജാമ്യം ലഭിച്ചു. ശബരിമല ക്ഷേത്ര ശ്രീകോവിലിലെ കട്ടിളപ്പാളിയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ ഒന്നാം പ്രതിയാണ് ഇയാള്‍. അറസ്റ്റിലായി 90 ദിവസത്തിനുള്ളില്‍ പ്രത്യേക അന്വേഷണ സംഘത്തിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചിരുന്നില്ല. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് പോറ്റി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കഴിഞ്ഞ രണ്ടു ദിവസം കോടതി ജാമ്യാപേക്ഷയില്‍ വിശദമായ വാദം കേട്ടു. തുടര്‍ന്ന് വ്യാഴാഴ്ച അപേക്ഷ പരിഗണിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ നാല് പ്രതികള്‍ക്കാണ് ജാമ്യം ലഭിച്ചത്. […]
Source link
ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന് പോറ്റിക്ക് ജാമ്യം
Date:





