കാസര്‍കോട്: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് കാസര്‍കോട് കുമ്പള ആരിക്കാടിയിലെ ടോള്‍ ബൂത്ത് അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. ടോള്‍ ബൂത്ത് അടയ്ക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ടോള്‍ പിരിവ് സംബന്ധിച്ച് ഹൈക്കോടതിയുടെ വിധി വരാനിരിക്കെയാണ് കേന്ദ്രത്തിന്റെ നടപടി. സംയുക്ത രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മ എട്ട് മാസത്തോളമായി നടത്തി വരുന്ന കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്നാണ് കുമ്പളയിലെ ടോള്‍ ബൂത്ത് അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, ടോള്‍ ബൂത്ത് അടയ്ക്കാനെടുത്ത തീരുമാനത്തിന്റെ ക്രെഡിറ്റെടുക്കാനായി രാഷ്ട്രീയ പോര് ആരംഭിച്ചതും ചര്‍ച്ചയാവുകയാണ്. […]
Source link
ജനകീയ പ്രക്ഷോഭം വിജയം; കുമ്പള ടോള്‍ ബൂത്ത് അടച്ചുപൂട്ടും; ക്രെഡിറ്റ് സ്വന്തമാക്കാന്‍ ബി.ജെ.പി; പരിഹസിച്ച് ആക്ഷന്‍ കമ്മിറ്റി
Date:





