തിരുവനന്തപുരം: കേന്ദ്രത്തിന്റെ പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഘടകക്ഷിയായ സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ്. കേന്ദ്ര പദ്ധതിയില്‍ ഒപ്പിട്ട നടപടി തികഞ്ഞ വഞ്ചനയും വിദ്യാര്‍ത്ഥിവിരുദ്ധവും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എ.ഐ.എസ്.എഫ് എക്സിക്യൂട്ടിവ് പറഞ്ഞു. സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള ശ്രമത്തിനെതിരെ ഇടതുപക്ഷം അതിശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്നും എ.ഐ.എസ്.എഫ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. സി.പി.ഐയുടെ എതിര്‍പ്പിനെ മറികടന്നുകൊണ്ട് പി.എം ശ്രീയില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരായ എ.ഐ.എസ്.എഫിന്റെ പരസ്യ പ്രതികരണം. ഇടത് […]
Source link
പി.എം ശ്രീയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നടപടി വഞ്ചനാപരം, വിദ്യാര്‍ത്ഥി വിരുദ്ധം: എ.ഐ.എസ്.എഫ്
Date:





