കോഴിക്കോട്: എതിര്‍പ്പുകളെ അവഗണിച്ച് പി.എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതിനെ പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. പിണറായിക്ക് ബി.ജെ.പി ശ്രീയും സി.പി.ഐ അശ്രീകരവും ആയിരിക്കുന്നുവെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ പറഞ്ഞു. ആട്ടും തുപ്പും സഹിച്ച് ഇടത് കൂടാരത്തില്‍ തുടരണോ എന്ന് സി.പി.ഐക്കാര്‍ ചിന്തിക്കട്ടെ എന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തില്‍ ആ പാര്‍ട്ടിക്ക് സി.പി.ഐ.എമ്മുമായുള്ള സഖ്യത്തില്‍ നിന്ന് പുറത്ത് നിന്നപ്പോള്‍ മാത്രമാണ് മേല്‍വിലാസമുണ്ടായിട്ടുള്ളതെന്നും സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടി. യു.ഡി.എഫ് ഘടകക്ഷിയായ മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ത്ഥി […]
Source link
പിണറായിക്ക് ബി.ജെ.പി ശ്രീയും സി.പി.ഐ അശ്രീകരവും ആയി; സർക്കാരിനെതിരെ സന്ദീപ് വാര്യര്‍
Date:





