തൃശൂര്‍: ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്കിനെതിരെ വീണ്ടും നടപടിയെടുത്ത് റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ). ഭരണസമിതി പിരിച്ചുവിട്ടുകൊണ്ടാണ് ആര്‍.ബി.ഐയുടെ നടപടി. കോണ്‍ഗ്രസ് നേതാവും കെ.പി.സി.സി സെക്രട്ടറിയുമായ എം.പി. ജാക്‌സണ്‍ ചെയര്‍മാനായ സമിതിയാണ് നടപടി നേരിട്ടത്. 32 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റ് രാജ് എസ്. നായരാണ് ബാങ്കിന്റെ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍. നേരത്തെ ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിന്റെ സാമ്പത്തിക ഇടപാടുകള്‍ ആര്‍.ബി.ഐ മരവിപ്പിച്ചിരുന്നു. നിലവില്‍ ബാങ്കിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താത്ത സാഹചര്യത്തിലാണ് ആര്‍.ബി.ഐയുടെ നടപടി. […]
Source link
കെ.പി.സി.സി സെക്രട്ടറി ചെയര്‍മാനായ ഭരണസമിതി പിരിച്ചുവിട്ടു; ഇരിങ്ങാലക്കുട സഹകരണ ബാങ്കിനെതിരെ ആര്‍.ബി.ഐ
Date:





