കെയ്‌റോ: ഗസ സമാധാനകരാറിൽ അന്തിമ ധാരണയിലെത്താൻ ചർച്ചകൾ ആരംഭിച്ച് ഇസ്രഈലും ഹമാസും. ഈജിപ്ഷ്യൻ നഗരമായ ഷാം എൽ ശൈഖിലാണ് ചർച്ച നടക്കുന്നത്. ഗസ ഇസ്രഈൽ യുദ്ധത്തിൽ രണ്ടു വർഷം പിന്നിടുമ്പോഴാണ് ഈജിപ്തിൽ ചർച്ചകൾ പുരോഗമിക്കുന്നത്. ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഈജിപ്ഷ്യൻ സ്റ്റേറ്റ് ഇന്റലിജൻസുമായി ബന്ധപ്പെട്ട അൽ ഖഹേര ന്യൂസ് പറഞ്ഞു. ഈജിപ്ത്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിലാണ് ചർച്ച നടക്കുന്നത്. ചർച്ചയുടെ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ ആശ്വാസകരമായ വിവരങ്ങളാണ് പുറത്തുവരുന്നതെന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ […]
Source link
ഗസ സമാധാന കരാർ; ഈജിപ്ത്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ ചർച്ചകൾ ആരംഭിച്ച് ഹമാസും ഇസ്രഈലും
Date:





