കണ്ണൂര്‍: കണ്ണൂരിലെ സി.പി.ഐ.എം നേതാക്കള്‍ക്കും കുടുംബത്തിനും നേരെ കൊലവിളി പ്രസംഗവുമായി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ സെക്രട്ടറി അര്ജുന് മാവിലക്കണ്ടി. സി.പി.ഐ.എം നേതാക്കളുടെ വീടിന് നേരെ ബോംബെറിയുമെന്നും മക്കളെ ആക്രമിക്കുമെന്നും അര്ജുന് മാവിലക്കണ്ടി ഭീഷണി മുഴക്കുകയായിരുന്നു. കണ്ണൂര്‍ ചെറുകുന്ന് കണ്ണപുരത്തിലെ ബി.ജെ.പി നേതാവിന്റെ വീടിന് നേരെ കഴിഞ്ഞദിവസം ബോംബേറുണ്ടായിരുന്നു. ഈ സംഭവത്തിലെ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിനിടെയായിരുന്നു ബി.ജെ.പി നേതാവിന്റെ ഭീഷണി പ്രസംഗം. പൊലീസുദ്യോഗസ്ഥരുള്‍പ്പടെ സാക്ഷികളാക്കിയായിരുന്നു അര്‍ജുന്റെ പ്രസംഗം. സി.പി.ഐ.എം നേതാക്കള്‍ക്കെതിരെ വധ ഭീഷണി […]
Source link
സി.പി.ഐ.എം നേതാക്കളുടെ മക്കളെ അറിയാം വീടും അറിയാം; ബോംബെറിയും; കൊലവിളിയുമായി ബി.ജെ.പി നേതാവ്
Date:





