കോഴിക്കോട്: ഫലസ്തീന് ജനത നേരിടുന്നത് ക്രൂരമായ ആക്രമണമെന്ന് എല്‍.ഡി.എഫ് കോഴിക്കോട് സംഘടിപ്പിച്ച ഫലസ്തീന് ഐക്യദാര്‍ഢ്യ സദസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. വംശഹത്യയെ ലോകത്താകമാനം എതിര്‍ക്കുകയാണ്. ഇസ്രഈലും അമേരിക്കയും ആഗോളതലത്തില്‍ ഒറ്റപ്പെട്ടു. ഗസയെ വില്‍ക്കാനാണ് ഇസ്രഈലിന്റെ ശ്രമമെന്നും എം.വി. ഗോവിന്ദന് വിമര്‍ശിച്ചു. ഇന്ത്യയും ഫലസ്തീനും തമ്മില്‍ എക്കാലവും ഊഷ്മള ബന്ധമാണ് ഉണ്ടായിരുന്നത്. എന്നാലിന്ന് സാമ്രാജ്യത്വത്തിന് കീഴടങ്ങുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന് തന്നെ അപമാനമാണ് കേന്ദ്രത്തിന്റെ ഈ സമീപനമെന്ന് എം.വി. ഗോവിന്ദന് പറഞ്ഞു. […]
Source link
ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച ഇന്ത്യ ഇന്ന് ഇസ്രഈലിന് ആയുധം വില്ക്കുന്നവരായി; ഫലസ്തീന് ഐക്യദാര്‍ഢ്യ സദസില്‍ വിമര്‍ശനം
Date:





