തിരുവനന്തപുരം: ഗവര്‍ണറുടെ അധികാരപരിധി ഉള്‍പ്പെടുത്തി പാഠപുസ്തകമിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലാണ് ഗവര്‍ണറുടെ അധികാരപരിധി സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയത്. പാഠപുസ്തകത്തിലെ ‘ജനാധിപത്യം ഒരു ഇന്ത്യന്‍ അനുഭവം’ എന്ന ഭാഗത്തിലാണ് ഈ വിവരങ്ങളുള്ളത്. നാല് പേജുകളിലായാണ് ഗവര്‍ണറുടെ അധികാരപരിധി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ നാമമാത്ര തലവന്‍, അധികാരങ്ങള്‍ നിര്‍വഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരം, ഗവര്‍ണര്‍ എന്നത് തെരഞ്ഞെടുക്കപ്പെട്ട ഒരു സ്ഥാനമല്ല തുടങ്ങിയ പ്രധാന വിവരങ്ങളും ഗവര്‍ണറുടെ കാര്യനിര്‍വഹണ-നീതിന്യായ-നിയമനിര്‍മാണ-വിവേചന അധികാരങ്ങളുമാണ് പുസ്തകത്തില്‍ നല്‍കിയിരിക്കുന്നത്. ഗവര്‍ണറുടെ അധികാരപരിധിയും ചുമതലകളും പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുമെന്ന് […]
Source link
ഗവര്‍ണറുടെ അധികാരപരിധി ഉള്‍പ്പെടുത്തി പാഠപുസ്തകമിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്
Date:





