ആലപ്പുഴ: ഇസ്രഈലിന്റെ തലസ്ഥാനമായ ടെൽ അവീവിൽ ബോംബ് വീഴണമെന്നും ഹമാസ് തിരിച്ചടിക്കണമെന്നും സി.പി.ഐ.എം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. ആധുനിക ആയുധങ്ങൾ ഉപയോഗിച്ച് ഇസ്രഈലിനെതിരെ ഹമാസ് പൊരുതണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ബീച്ചിലെ മുസ്‌ലിം സംയുക്ത വേദിയുടെ ഫലസ്തീൻ ഐക്യദാർഢ്യ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 3000 കിലോ മീറ്ററൊക്കെ പോകുന്ന ബോംബുകളുണ്ടെന്നും ഇസ്രഈലിന്റെ തലസ്ഥാനത്ത് അത് വീഴണമെന്നും എന്നാൽ മാത്രമേ പ്രശ്നങ്ങൾ അവസാനിക്കുകയുള്ളുവെന്നും ജി. സുധാകരൻ പറഞ്ഞു. ഹമാസ് ഒരു ഭീകര സംഘടനയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]
Source link
ഇസ്രഈലിന്റെ തലസ്ഥാനത്ത് ബോംബ് വീഴണം; ഹമാസ് തിരിച്ചടിക്കണമെന്ന് ജി. സുധാകരൻ
Date:





