കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടിയതില്‍ എന്‍.ഐ.എക്ക് വീണ്ടും തിരിച്ചടി. ആറ് സ്വത്തുവകകളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയ നടപടി എന്‍.ഐ.എ കോടതി റദ്ദാക്കി. കൊച്ചി പ്രത്യേക എന്‍.ഐ.എ കോടതിയുടേതാണ് നടപടി. 2022ല്‍ പാലക്കാട് ശ്രീനിവാസന്‍ വധക്കേസിന് പിന്നാലെ കണ്ടുകെട്ടിയ സ്വത്തുവകകളാണ് നടപടിയില്‍ നിന്ന് ഒഴിവാക്കിയത്. ഇതില്‍ തിരുവനന്തപുരം ട്രസ്റ്റ്, പൂവന്‍ചിറ ഹരിതം ഫൗണ്ടേഷന്‍, പാലക്കാട്ടെ വള്ളുവനാട് ട്രസ്റ്റ്, ആലുവയിലെ പെരിയാര്‍ വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, എസ്.ഡി.പി.ഐ ദല്‍ഹി ഓഫീസ്, കാസര്‍ഗോട്ടെ ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവ ഉള്‍പ്പെടുന്നു. […]
Source link
വീണ്ടും തിരിച്ചടി; പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടിയ നടപടി റദ്ദാക്കി എന്‍.ഐ.എ കോടതി
Date:





