സന: സനയില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹൂത്തി വിമതര്‍ നയിക്കുന്ന സര്‍ക്കാരിന്റെ പ്രധാനമന്ത്രി അഹമ്മദ് അല്‍-റഹാവി കൊല്ലപ്പെട്ടത് സ്ഥിരീകരിച്ച് ഹൂത്തി. വ്യാഴാഴ്ച നടന്ന സര്‍ക്കാര്‍ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ഇസ്രഈല്‍ ആക്രമണത്തില്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടത്. ‘വഞ്ചകരായ ഇസ്രഈല്‍ ക്രിമിനലുകള്‍ ലക്ഷ്യമിട്ടതിനെ തുടര്‍ന്ന് പോരാളിയായ അഹമ്മദ് ഗാലെബ് നാസര്‍ അല്‍-റഹാവിയും അദ്ദേഹത്തിന്റെ മന്ത്രിമാരായ സഹപ്രവര്‍ത്തകരും രക്തസാക്ഷിത്വം വരിച്ചതായി അറിയിക്കുന്നു,’ ഹൂത്തി നേതാവ് മഹ്ദി അല്‍-മഷാത്ത് പറഞ്ഞു. നഷ്ടം വകവെക്കാതെ സംസ്ഥാന സ്ഥാപനങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും യെമനികള്‍ക്കുള്ള സേവനങ്ങള്‍ നിലനിര്‍ത്താനും ഗസക്കുള്ള […]
Source link
ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ പ്രധാനമന്ത്രി കൊല്ലപ്പെട്ടത് സ്ഥിരീകരിച്ച് ഹൂത്തികള്‍
Date:





