അടൂര്‍: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീടിനുമുന്നില്‍ നീലപ്പെട്ടിയുമായെത്തി പ്രതിഷേധം നടത്താന്‍ ശ്രമം. രാഹുലിന്റെ അടൂരിലെ വീടിന് സമീപത്തേക്ക് ഒരാള്‍ പെട്ടിയുമായി എത്തുകയായിരുന്നു. എന്നാല്‍ എം.എല്‍.എയുടെ അനുയായികള്‍ ഇയാളോട് കയര്‍ക്കുന്നതിന്റെയും ദേഷ്യപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. മനോരമ ന്യൂസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. രാഹുലിനെതിരെ തുടര്‍ച്ചയായി ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് സംഭവം. പ്രതിഷേധക്കാരനും എം.എല്‍.എയുടെ അനുയായികളും തമ്മില്‍ വാക്കേറ്റമുണ്ടായതോടെ പൊലീസ് വിഷയത്തില്‍ ഇടപെട്ടു. തുടര്‍ന്ന് ഇയാളെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റിവിടുകയും ചെയ്തു. ഇതിനിടെ ‘ഞാന്‍ വന്നത് പ്രതിഷേധിക്കാന്‍ […]
Source link
രാഹുലിന്റെ വീടിനുമുന്നില്‍ ‘നീലപ്പെട്ടി’യുമായെത്തി പ്രതിഷേധം; ഓടിച്ചുവിട്ട് അനുയായികള്‍
Date:





