ന്യൂദല്‍ഹി: ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ തടവുകാരെ ഉടന്‍ വിട്ടയക്കണമെന്ന് സുപ്രീം കോടതി. ഉത്തരവ് സംബന്ധിച്ച് രാജ്യത്തെ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കോടതി നിര്‍ദേശം നല്‍കും. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനുശേഷവും തടവുകാര്‍ ജയിലില്‍ കഴിയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. 2002ലെ നിതീഷ് കട്ടാര കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട സുഖ്ദേവ് യാദവിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ട കോടതി, എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും വിധി ബാധകമാണെന്ന് വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, കെ.വി. വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. 2025 മാര്‍ച്ചില്‍ […]
Source link
ശിക്ഷാ കാലാവധി പൂര്‍ത്തീകരിച്ചാല്‍ തടവുകാരെ വിട്ടയക്കണം: സുപ്രീം കോടതി
Date:





