തിരുവനന്തപുരം: ചലച്ചിത്ര കോണ്‍ക്ലേവ് സമാപന സമ്മേളനത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശം വിവാദമാവുകയും സമൂഹത്തിന്റെ വിവിധകോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അടൂരിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ലോകം അംഗീകരിച്ച സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണനെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സിനിമ ചെയ്ത് പരിചയമില്ലാത്തവര്‍ക്ക് പരിശീലനം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞതിനെ തെറ്റായി വ്യാഖാനിക്കുകയായിരുന്നെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു. പട്ടികജാതിക്കാരെക്കുറിച്ച് സംസാരിച്ചാല്‍ ഉടനെ തന്നെ അതിനെ ദളിത് വിരുദ്ധതയായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. […]
Source link
അടൂര്‍ ലോകം അംഗീകരിച്ച സംവിധായകന്‍, അയാളുടെ പ്രസംഗം തടസ്സപ്പെടുത്തി സംസാരിച്ചത് സംസ്‌കാരശൂന്യത: ശ്രീകുമാരന്‍ തമ്പി
Date:





