ന്യൂദല്‍ഹി: ജീവനുള്ള പശുക്കളെ പാര്‍ലമെന്റിലേക്ക് കൊണ്ടുപോകണമെന്ന് ശങ്കരാചാര്യ അവിമുക്തശ്വരാനന്ദ്. സെന്‍ട്രല്‍ വിസ്തയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന സമയത്ത് ഒരു പശുവിനെയെങ്കിലും കെട്ടിടത്തിനുള്ളിലേക്ക് കൊണ്ടുപോകണമായിരുന്നുവെന്നും അവിമുക്തശ്വരാനന്ദ് പറഞ്ഞു. ഞായറാഴ്ച മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അവിമുക്തശ്വരാനന്ദിന്റെ പ്രതികരണം. പാര്‍ലമെന്റിന്റെ ഉദ്ഘാടന വേളയില്‍ പശുവിനെ കൊണ്ടുപോയിരുന്നെങ്കില്‍ ആ കെട്ടിടത്തിനും അവിടെ പ്രവര്‍ത്തിക്കുനന്നവര്‍ക്കും അനുഗ്രഹം ലഭിച്ചേനെയെന്നും അവിമുക്തശ്വരാനന്ദ് പറഞ്ഞു. പശുവിന്റെ ഒരു പ്രതിമയ്ക്ക് പാര്‍ലമെന്റിനുള്ളില്‍ പ്രവേശിക്കാമെങ്കില്‍ ജീവനുള്ള പശുവിന് എന്തുകൊണ്ട് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ലെന്നും അവിമുക്തശ്വരാനന്ദ് ചോദിച്ചു. ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര […]
Source link
പാര്‍ലമെന്റില്‍ ജീവനുള്ള പശുക്കളെ കയറ്റണം; ഇല്ലെങ്കില്‍ ഞാന്‍ പശുക്കളുമായി വരും: അവിമുക്തശ്വരാനന്ദ്
Date:





