ചെന്നൈ: ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണി വിട്ട് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ എ.ഐ.എ.ഡി.എം.കെ വിഭാഗം. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പനീര്‍ശെല്‍വത്തിന്റെ അപ്രതീക്ഷിത നീക്കം. മുന്നണിവിട്ട അദ്ദേഹം എം.കെ. സ്റ്റാലിന്‍ നയിക്കുന്ന ഡി.എം.കെയുമായി സഖ്യത്തിലെത്തുമെന്ന് അഭ്യൂഹങ്ങളുണ്ട്. മുന്നണിയില്‍ ഒറ്റപ്പെടുന്നുവെന്ന തോന്നലുണ്ടായെന്നും അതിനാലാണ് പുറത്തുവന്നതെന്നും പനീര്‍ശെല്‍വം അറിയിച്ചു. ഇന്ന് രാവിലെ പ്രഭാതനടത്തത്തിനിടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി പനീര്‍ശെല്‍വം സംസാരിച്ചു. പിന്നീട് ഏതാനും മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് തന്റെ വിഭാഗം എന്‍.ഡി.എ വിടുകയാണെന്ന് അറിയിച്ചത്. എ.ഐ.എ.ഡി.എം.കെ കേഡര്‍ റിട്രീവല്‍ […]
Source link
എന്‍.ഡി.എ മുന്നണി വിട്ട് മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം, ഡി.എം.കെയിലേക്കെന്ന് സൂചന
Date:





