അഹമ്മദാബാദ്: യുവജന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ സ്കൂളുകളിലെ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് വിരമിച്ച അധ്യാപകരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി ഗുജറാത്ത് സർക്കാർ. TET (ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്), TAT (ടീച്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) പാസായ ഉദ്യോഗാർത്ഥികളിൽ നിന്നുള്ള ശക്തമായ എതിർപ്പിനെ തുടർന്നാണ് ഈ നീക്കം. സംസ്ഥാനത്ത് അധ്യാപക തസ്തികളിൽ ഒഴിവുകൾ നിലനിൽക്കുന്നുണ്ടെങ്കിലും അതിലേക്ക് വിരമിച്ചവരെ നിയമിക്കാനുള്ള സർക്കാറിന്റെ ശ്രമത്തിനെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. ജൂലൈ 25നാണ് വിദ്യാഭ്യാസ വകുപ്പ് പതിനൊന്ന് മാസത്തെ […]
Source link
വിരമിച്ച അധ്യാപകരെ പുനർനിയമിക്കുന്നതിൽ നിന്നും പിന്മാറി ഗുജറാത്ത് സർക്കാർ
Date:





