കാന്‍ബറ: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് നേരെ വീണ്ടും ആക്രമണം. സൗരഭ് ആനന്ദ് എന്നയാളെ അഞ്ചംഗ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. മെല്‍ബണില്‍ ജൂലൈ 19നാണ് അതിക്രമം നടന്നത്. വടിവാള്‍ ഉപയോഗിച്ചാണ് സൗരഭിനെ അഞ്ചംഗ സംഘം ആക്രമിച്ചത്. ആക്രമണത്തില്‍ യുവാവിന്റെ കൈപ്പത്തി അറ്റു. ഗുരുതരമായി പരിക്കേറ്റ സൗരഭ് ഇപ്പോള്‍ ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് ഓസീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ചാണ് സൗരഭിന്റെ കൈപ്പത്തി മുറിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഘത്തിലെ മൂന്ന് പേര്‍ വിവിധ […]
Source link
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് നേരെ വീണ്ടും ആക്രമണം; നാല് പേര്‍ അറസ്റ്റില്‍
Date:





