തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരെ ഔദ്യോഗികമായി പ്രതികരിച്ച് സി.പി.ഐ.എം. കേരളത്തിന്റെ മതനിരപേക്ഷ സംസ്‌കാരത്തിന് പോറലേല്‍പ്പിക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. മുസ്‌ലിങ്ങൾ ജനസംഖ്യ വർധിപ്പിക്കുകയാണെന്നും മലപ്പുറത്ത് നിയമസഭാ മണ്ഡലങ്ങൾ കൂടുകയാണെന്നുമുള്ള പരാമർശത്തിൽ നിന്ന് വെള്ളാപ്പള്ളി നടേശൻ പിന്മാറാത്ത സാഹചര്യത്തിലാണ് സി.പി.ഐ.എമ്മിന്റെ പ്രതികരണം. കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ബദല്‍ നയങ്ങളുയര്‍ത്തി മുന്നോട്ടപോവുകയാണ്. എല്ലാ വിഭാഗം ജനങ്ങളും അനുഭവിക്കുന്ന അവശതകള്‍ പരിഹരിക്കുന്നതിനുള്ള […]
Source link
നാരായണഗുരു സ്ഥാപിച്ച എസ്.എന്‍.ഡി.പി മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള നിലപാടുകളാണ് സ്വീകരിക്കേണ്ടത്: സി.പി.ഐ.എം
Date:





