തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ ആംബുലന്‍സ് തടഞ്ഞുള്ള സമരത്തില്‍ രോഗി മരിച്ചതിന് പിന്നാലെ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ. ആംബലുന്‍സ് തടഞ്ഞ് സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. വിതുര സ്വദേശിയായ ആദിവാസി യുവാവ് ബിനു മരിച്ച സംഭവത്തിലാണ് ഡി.വൈ.എഫ്.ഐയുടെ പ്രതികരണം. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടത്. ആംബുലന്‍സിനുള്ളില്‍ രോഗിയുണ്ടെന്ന് പറഞ്ഞെങ്കിലും മരണത്തിന് കാരണമാവും വിധം മണിക്കൂറുകള്‍ ആംബുലന്‍സ് തടഞ്ഞു വെക്കുകയായിരുന്നു എന്നാണ് ബിനുവിന്റെ […]
Source link
ആംബുലന്‍സ് തടഞ്ഞ് സമരം; യൂത്ത് കോണ്‍ഗ്രസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ
Date:





