ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം ആര്‍.സി.ബിയുടെ ഐ.പി.എല്‍ വിജയാഘോഷത്തിനിടെ ഉണ്ടായ അപകടത്തില്‍ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, പൊലീസ് എന്നിവര്‍ ഉത്തരവാദികളെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. റിട്ട. ജസ്റ്റിസ് ജോണ്‍ മൈക്കള്‍ ഡി കുന്‍ഹയുടെ ഏകാംഗ സമിതി മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് വായിച്ചിട്ടില്ലെന്നും വിശദാംശങ്ങള്‍ തനിക്കറിയില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ എത്തിയ ശേഷം അതിനെക്കുറിച്ച് ആലോചിക്കുകയും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘റിപ്പോര്‍ട്ട് ഇതുവരെ വായിച്ചിട്ടില്ലാത്തതിനാല്‍ വിശദാംശങ്ങള്‍ എനിക്കറിയില്ല. […]
Source link
ചിന്നസ്വാമിയിലെ അപകടം: ആര്‍.സി.ബി ഉത്തരവാദിയെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്
Date:





