കോഴിക്കോട്: ലോകപ്രശസ്ത എന്‍.പി.ജെ മൈക്രോ ഗ്രാവിറ്റി ജേര്‍ണലില്‍ മലയാളി ഗവേഷകയുടെ പ്രബന്ധം. കേരള-കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപികയായ ഡോ. മഞ്ജു പെരുമ്പിലിന്റെ ക്വാണ്ടം സെന്‍സറിനെക്കുറിച്ചുള്ള പഠനമാണ് നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചത്. ബഹിരാകാശത്ത് അനുഭവപ്പെടുന്ന ഏറ്റവും ചെറിയ ചലനവ്യതിയാനത്തെക്കുറിച്ച് അറിയാന്‍ സഹായകമായ കണ്ടെത്തലുകളാണ് ഈ പ്രബന്ധത്തിലുള്ളത്. ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെയും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകര്‍ക്കൊപ്പമാണ് മഞ്ജു പെരുമ്പില്‍ പഠനഗവേഷണത്തില്‍ ഏര്‍പ്പെട്ടതും പ്രബന്ധം തയ്യാറാക്കിയതും. ദ്രവ്യത്തിന്റെ അഞ്ചാമത്തെ രൂപം ഉപയോഗിച്ചുള്ള സെന്‍സറുകളെപ്പറ്റി പഠിക്കുന്ന അന്തര്‍ദേശീയ ഗവേഷക സംഘത്തിലുള്‍പ്പെട്ട വ്യക്തിയാണ് ഡോ. മഞ്ജു […]
Source link
എന്‍.പി.ജെ മൈക്രോ ഗ്രാവിറ്റി ജേര്‍ണലില്‍ മലയാളി ഗവേഷകയുടെ പ്രബന്ധം
Date:





