കല്‍പ്പറ്റ: കേരളത്തിലെ സമ്പൂർണ ശുചിത്വ നഗരമെന്നറിയപ്പെടുന്ന സുൽത്താൻ ബത്തേരി നഗരത്തിലുള്ള ആദിവാസി പണിയ വിഭാഗങ്ങൾ താമസിക്കുന്ന മാനിക്കുനി ഉന്നതിയിലെ ജനജീവിതം ദുസഹമെന്ന് റിപ്പോർട്ട്. സ്ത്രീകളും കുട്ടികളും പ്രായമായവരുമടക്കം നൂറ് കണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്ന ഇവിടെ ശുചിമുറിയടക്കം അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ദുരിതം പേറി ജീവിക്കുകയാണ് ആളുകൾ. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും ഇവിടെ സൗകര്യമില്ല. പ്രാഥമിക കൃത്യങ്ങൾക്കായി ഇവിടുത്തുകാർ ആശ്രയിക്കുന്നത് ഉന്നതിക്ക് സമീപമുള്ള തോട്ടങ്ങളെയാണെന്ന് റിപ്പോർട്ടർ ചാനൽ റിപ്പോർട്ട് ചെയ്തു. മിക്ക വീടുകളിലും ചോർച്ചയുള്ളതിനാൽ മഴക്കാലം ഇവർക്ക് […]
Source link
ശുചിമുറിയില്ല, ചോർന്നൊലിച്ച് വീടുകൾ; ദുരിതം പേറി ബത്തേരിയിലെ മാനിക്കുനി ഉന്നതി നിവാസികൾ
Date:





